ഞാറക്കലിൽ കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ പ്രചാരണ പരിപാടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
വൈപ്പിൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കരയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കടലിലെ മത്സ്യബന്ധന ദൂരപരിധി പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഞാറക്കലിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ള വികസന പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ താഴെത്തലത്തിലുള്ളവർ വരെ പദ്ധതികളിൽ പങ്കാളികളാകണം. ഇതിനായി മത്സ്യമേഖലയിലെ കർമപരിപാടികളെല്ലാം ഇനി അവരെകൂടി ഉൾപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യമേഖലയിലുള്ളവർക്കുള്ള കിസാൻ കാർഡ് ട്രാൻസ്പോണ്ടറുകൾ തുടങ്ങിയവയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
Tags : George Kurian Ernakulam