തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ചാമ്പ്യന്‍ ജില്ലയ്ക്കു സമ്മാനിക്കുക വിജയഭേരി മുഴക്കുന്ന സ്വര്‍ണത്തിലുള്ള കൊമ്പ്. ഇതിനായി 117.5 പവന് തൂക്കത്തിലുള്ള കൊമ്പ് തയാറായിക്കഴിഞ്ഞു.
4.37 കിലോഗ്രാം ഭാരമാണ് കപ്പിനുള്ളത്. സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്‍കുന്നത്. തിരുവനന്തപുരം സ്വദേശിയായ അഖിലേഷ് അശോകനാണ് സ്വര്‍ണക്കപ്പ് ഡിസൈന്‍ ചെയ്തത്.
കേരളീയ സാംസ്കാരികതയുടെ മുദ്രയായായാണ് വിജയകാഹളം മുഴക്കുന്ന കൊമ്പ് തയാറാക്കിയത്. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് മാതൃകയിലുള്ള 14 വളയങ്ങള്‍, 14 ആനകള്‍, ഇന്‍ക്ലൂസീവ് സ്പോര്‍ട്സിലെ 14 കായിക ഇനങ്ങള്‍, സംസ്ഥാന സ്കൂള്‍ കായികമേളയുടെ സ്ഥിരം ലോഗോ, തേക്കില്‍ പണിതീര്‍ത്ത പീഠത്തില്‍ ചെമ്പ് തകിടില്‍ ‘കേരള സ്കൂള്‍ കായികമേള' എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്സ് കപ്പ്’എന്നും ആലേഖനം ചെയ്തതാണ് സ്വര്ണക്കൊമ്പ്. മലബാര്‍ ഗോള്‍ഡാണ് കപ്പ് നിര്‍മിച്ചത്.
Tags : State school championship