x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ആ​ദ്യ​ശ്ര​മ​ത്തി​ല്‍ അൻവികയ്ക്ക് റി​ക്കാ​ര്‍​ഡ്


Published: October 28, 2025 02:50 AM IST | Updated: October 28, 2025 02:50 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ശ്ര​മ​ത്തി​ല്‍ ത​ന്നെ റി​ക്കാ​ര്‍​ഡി​ലേ​ക്ക് ഷോ​ട്ട് എ​റി​ഞ്ഞ അ​ന്‍​വി​ക​യ്ക്കു പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ടി​ല്‍ മ​മ്പ​റം എ​ച്ച്എ​സ്എ​സി​ലെ ബി.​കെ. അ​ന്‍​വി​ക റി​ക്കാ​ര്‍​ഡി​ട്ടു.

11.31 മീ​റ്റ​റാ​ണ് അ​ന്‍​വി​ക​യു​ടെ റി​ക്കാ​ര്‍​ഡ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ്അ​ന്‍​വി​ക സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷി​നു​ണ്ടാ​യ അ​തി​യാ​യ അ​ഗ്ര​ഹ​മാ​ണ് മ​ക​ള്‍ അ​ന്‍​വി​ക​യെ ഷോ​ട്ട്പു​ട്ട് താ​ര​മാ​ക്കി മാ​റ്റി​യ​ത്.

മ​മ്പ​റ​ത്തു​ള്ള സ്പോ​ര്‍​ട്‌​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ സ​ല്‍​മാ​ന്‍ ഫാ​രി​സ് എ​ന്ന കോ​ച്ചി​നെ സ​മീ​പി​ച്ചു. എ​ന്നു പ​രി​ശീ​ല​ന​ത്തി​നു വ​ര​ണ​മെ​ന്നാ​യി​രു​ന്നു മാ​ഷി​ന്‍റെ നി​ര്‍​ദേ​ശം.

ചെ​ത്തു​തൊ​ഴി​ലി​നാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പോ​കു​മ്പോ​ള്‍ അ​ന്‍​വി​ക​യെ പ​രി​ശീ​ല​ന​ത്തി​നാ​യും കൊ​ണ്ടു​പോ​കും. ഷോ​ട്ട്പു​ട്ടി​നു പു​റ​മേ ഡി​സ്‌​ക​സ് ത്രോ​യി​ലും പ​രി​ശീ​ല​നം തു​ട​ങ്ങി.

ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഡി​സ്‌​ക​സി​ലും പ​ങ്കെ​ടു​ത്തു വെ​ള്ളി നേ​ടി. ക്വാ​ളി​ഫ​യിം​ഗ് റൗ​ണ്ടി​ല്‍ റി​ക്കാ​ര്‍​ഡാ​യ 34.22 ദൂ​ര​മെ​റി​ഞ്ഞ അ​ന്‍​വി​ക​യ്ക്ക് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ പ​ക്ഷേ, 27.50 ദൂ​ര​മേ എ​റി​യാ​ന്‍ സാ​ധി​ച്ചു​ള്ളൂ.

Tags : Anvika Kerala State shoool Meet

Recent News

Up