കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം.
കൊളച്ചേരി: കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം ഒന്പതു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.45 നാണ് അപകടം.
കൊളച്ചേരി ഭാഗത്ത് നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാറും പെരുമാച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്.
മാരുതി കാറിലുണ്ടായിരുന്ന പാട്ടയം സ്വദേശിയായ ഉസ്താദ്, ഭാര്യ, മൂന്നു കുട്ടികൾ, വാഗണർ കാറിലുണ്ടായിരുന്ന പെരുമാച്ചേരി സ്വദേശികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരുതി കാർ പൂർണമായും തകർന്നു.
Tags : car crash