ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവര്‍ഗ വിഭാഗത്തിലെ കലാകാരന്മാര്ക്ക് വാദ്യോപകരണങ്ങള്‍ കൈമാറി. അംബേദ്കര്‍ നഗറിലെ സേനാപതി ക്ലബിലെ 30 കലാകാരന്മാര്ക്കും കൊരേങ്ങ ഉന്നതിയിലെ നീലാംബരി വാദ്യക്ലബിലെ അംഗങ്ങള്‍ക്കുമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
അഞ്ചു ലക്ഷം രൂപ അടങ്കലുള്ള ഈ പദ്ധതി ഉന്നതിയിലെ കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നടപ്പിലാക്കിയത്. വാദ്യോപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷറഫ് പാലശേരി, ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്ത് അംഗങ്ങളായ ടോമി ജോസഫ്, രതിഭായി ഗോവിന്ദൻ, സുജ ആഷി, അസിസ്റ്റന്റ് സെക്രട്ടറി വി.സി. മുകുന്ദൻഎന്നിവർ പ്രസംഗിച്ചു.
Tags :