ഓയൂർ: പൂയപ്പള്ളിയിൽ നിന്നും കാണാതായ ഗൃഹനാഥനെ വീടിന് സമീപത്തെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂയപ്പള്ളി നെയ്തോട് ചെമ്പകശേരി രാജിഭവനിൽ കൊച്ചു പൊടിയൻ എന്ന് വിളിക്കുന്ന നളിനാക്ഷൻ(70) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പുറത്തേക്കിറങ്ങിപ്പോയ നളിനാക്ഷനെ പിന്നീട് കാണാ ത്തതിനാൽ ബന്ധുക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്താകെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകുന്നേരം വയലിൽ പുല്ലറുക്കാനെത്തിയ അയൽവാസിയായ സ്ത്രീയാണ് നളിനാക്ഷനെ ചാലിൽ പുല്ലുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സംസ്കാരം പിന്നീട്. ഭാര്യ: സുഗന്ധി. മക്കൾ: രാജി , രാജേഷ്, പരേതനായ രാജീവ്.
Tags : dead