മട്ടന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മട്ടന്നൂർ: തില്ലങ്കേരി പഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ മുണ്ടച്ചാലിൽ പ്രവർത്തനം തുടങ്ങി. തില്ലങ്കേരി പഞ്ചായത്തിന്റേയും ജില്ലാ പഞ്ചായത്തിന്റേയും 67 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മനോഹര മായ കെട്ടിടം നിർമിച്ചത്. ആവശ്യമായ ഉപകരണങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 12.50 ലക്ഷം രൂപ ഉപയോഗിച്ച് വിദ്യാർഥികൾക്കായുള്ള ഉപകരണങ്ങൾ വാങ്ങി.
ഡോ. സലീം സൗജന്യമായി വിട്ട് നൽകിയ15 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിർമിച്ചത്. മന്ത്രി എം.ബി. രാജേഷ് കെട്ടിടം ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എംഎൽഎ ഓൺലൈനിലൂടെ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ,തില്ലങ്കേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ടി.വി. നിധിൻ, ജനപ്രതിനിധികളായ പി. സനീഷ്, കെ.വി. ആശ, പി.കെ. രതീഷ്, വി. വിമല, കെ.വി. രാജൻ, എൻ. മനോജ്, രമണി മിന്നി, സി. നസീമ, തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Science Festival