മട്ടന്നൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ യു.പി. ശോഭ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മട്ടന്നൂർ: ആയിത്തറ മമ്പറം ജിഎച്ച്എസ്എസ്, മെരുവമ്പായി എംയുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന മട്ടന്നൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും കൂടാളി ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി.
ഹൈസ്കൂൾ വിഭാഗത്തിൽ 418 ഹയർസെക്കൻഡറി വിഭാഗത്തിൽ 360 പോയിന്റും നേടിയാണ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. ഹൈസ്കൾ വിഭാഗത്തിൽ 331 പോയിന്റുള്ള മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 303 പോയിന്റ് നേടി പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 342 പോയിന്റ് നേടിയ മട്ടന്നൂർ ഹയർ സെക്കൻഡറിക്കാണ് രണ്ടാം സ്ഥാനം. 291 പോയിന്റുമായി പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതെത്തി. യുപി വിഭാഗത്തിൽ കല്ലൂർ ന്യൂ യുപി സ്കൂളിനാണ് (197 പോയിന്റ്) ഓവറോൾ ചാമ്പ്യൻഷിപ്പ്. 191 പോയിന്റ് നേടി മെരുവമ്പായി എംയുപി രണ്ടും 173 പോയിന്റുമായി മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂൾ മൂന്നാം സ്ഥാനം നേടി.
എൽപി വിഭാഗത്തിൽ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂൾ 158 പോയിന്റുമായി ചാമ്പ്യന്മാരായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ യു.പി. ശോഭ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി. പ്രീത അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു സമ്മാനദാനം നിർവഹിച്ചു. എം. ഷീന, കെ.കെ. മുകുന്ദൻ, എം. രജീഷ്, കെ.ബി. പ്രജിൽ, പി.വി. ശ്രീജിത്ത്, എൻ. സിന്ധു, കെ. പ്രേമൻ, പി.ടി. ശ്രീലത, പി.എം. സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Mattannur