കുളത്തൂപ്പുഴ കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്യുന്നു .
കുളത്തൂപ്പുഴ: കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്വത്കരിക്കുകയും ഫയല്‍ കൈമാറ്റമടക്കം ഓണ്‍ലൈനാക്കി മാറ്റുകയും അംഗങ്ങള്‍ക്ക് കൃത്യതയോടെയും കാര്യക്ഷമതയോടെയും സേവനം നല്‍കുകയും ചെയ്തതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.
കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷപരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഐഎസ്ഒ അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചത്. സി.കൈരളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. തുഷാര, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീർ, പഞ്ചായത്തംഗങ്ങളായ പി. അനിൽകുമാർ, സുഭിലാഷ് കുമാര്‍, സാബു ഏബ്രഹാം, ഷീജ റാഫി, നദിറ സൈഫുദീൻ, പി.ആർ. സന്തോഷ്കുമാർ, വി. ആർ. അനിലാൽ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags : Kulathupuzha Kollam