മിനി മാരത്തണില്‍ പങ്കെടുക്കാനെത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍.
ആലപ്പുഴ: ജില്ലാ കുടുംബശ്രീ മിഷന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. ഇഎംഎസ് സ്റ്റേഡിയം മുതല്‍ ബീച്ച് വരെ സംഘടിപ്പിച്ച മിനി മാരത്തണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 1300ലധികം വനിതകളാണ് പ്രായഭേദമെന്യേ മാരത്തണില്‍ പങ്കെടുത്തത്. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത്, അസി. ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍മാരായ ടെസി ബേബി, അനന്തരാജന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. സുനിത, ആലപ്പുഴ സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍, ആലപ്പുഴ നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സോഫിയ അഗസ്റ്റിന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിമി ഷാഫീഖാന്‍, ഹെലന് ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.
Tags : Mini Marathon