ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്യ സമരത്തിന്റെ 24-ാം ദിവസത്തെ സത്യഗ്രഹം മുൻ ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: ഇത്തിക്കരയിൽ കഴിഞ്ഞ 24 ദിവസമായി നടന്നുവരുന്ന സഞ്ചാര സ്വാതന്ത്ര്യ റിലേ സത്യഗ്രഹത്തിൽ ക്ലബുകളും രംഗത്തിറങ്ങി.ഡീഗോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരി സുരേന്ദ്രൻ സത്യഗ്രഹം അനുഷ്ടിച്ചു . മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
സി പി ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്, ബോബൻ, ക്ലബ് പ്രസിഡന്റ ് ശ്രീകുമാർ, വിനോദ്, കണ്ണപ്പൻ, ശശി എന്നിവർ പങ്കെടുത്തു.
വൈകുന്നേരം നടന്ന ചടങ്ങിൽ മൈലക്കാട് തിരു ആറാട്ടു മാടൻനട ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.