x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ്ര​മാ​ട​ത്തെ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം


Published: October 25, 2025 03:12 AM IST | Updated: October 25, 2025 03:12 AM IST

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കു​ന്നു.

പ്ര​മാ​ടം: ശ​ബ​രി​മ​ല റോ​ഡ് വി​ക​സ​ന​ത്തി​ന് മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​താ​യി മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​ള്ളം​വേ​ലി​പ്പ​ടി - പ്ര​മാ​ടം ക്ഷേ​ത്രം - ഇ​ര​പ്പു​കു​ഴി റോ​ഡ് ഉ​ദ്ഘാ​ട​ന​വും പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കു​രി​ശു​മ്മൂ​ട് കൊ​ട്ടി പി​ള്ളേ​ത്ത് - ഐ​രേ​ത്ത് വി​ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ 3.1 കി​ലോ മീ​റ്റ​ര്‍ ഇ​ര​പ്പു​കു​ഴി -പ്ര​മാ​ടം ക്ഷേ​ത്രം റോ​ഡും 1.55 കി​ലോ മീ​റ്റ​ര്‍ പാ​ള​ക്ക​ട​വ് - ച​ള്ളം​വേ​ലി​പ്പ​ടി റോ​ഡും ന​വീ​ക​രി​ച്ച​ത്. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ കൊ​ട്ടി​പി​ള്ളേ​ത്ത് വ​രെ 3.4 കി​ലോ മീ​റ്റ​ര്‍ റോ​ഡാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. 11 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കും. തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​മ്പ് പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ വ​കു​പ്പി​ല്‍ പ്ര​ത്യേ​ക കോ​ര്‍ ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​ന് ചീ​ഫ് എ​ൻ​ജി​നി​യ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ച് റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തി. സം​സ്ഥാ​ന പാ​ത​ക​ള്‍ നാ​ലു​വ​രി​യാ​യും പ്ര​ധാ​ന ജി​ല്ല പാ​ത​ക​ള്‍ ര​ണ്ടു​വ​രി​യാ​യും ഘ​ട്ടം ഘ​ട്ട​മാ​യി വി​ക​സി​പ്പി​ച്ചു. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ല​വേ​റ്റ​ഡ് ഹൈ​വേ​യും ബൈ​പാ​സും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ന​വീ​ത്, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ജി. ​ബാ​ബു​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Tags : Pramadam Pathanamthitta

Recent News

Up