ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറായത് റിപ്പയർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മെഴുകുതിരി കത്തിച്ചു നടത്തിയ സമരം.
പേരാമ്പ്ര: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു കക്കാട് ബൈപാസ് റോഡിൽ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് ഇതുവരെ റിപ്പയർ ചെയ്യാത്തത്തിനെതിരേ കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
കാരാറുക്കാർക്ക് ലക്ഷങ്ങൾ അഴിമതി നടത്താനുള്ള വെള്ളാനകളായി ഇത്തരം പ്രവർത്തികൾ മാറിയിരിക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് സി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. എം. സിയാസർ അധ്യക്ഷത വഹിച്ചു. എം.സി. അഫ്സൽ, എൻ.കെ. അസീസ്, ഒ.ടി. ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.