നെടുമങ്ങാട് : വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സൊസൈറ്റി റോഡില്‍ വൈഗയില്‍ അനില്‍കുമാറിനെ(57)യാണ് വീടിന്റെ പിന്‍വശത്തെ പ്ലാവില്‍ ഇന്നലെ പുലര്‍ച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണത്തിന് ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആര്യനാട് പഞ്ചായത്തുവക പൊതുശ്മശാനമായ ഗംഗാമലയില് സംസ്കരിച്ചു.
ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു അനില്‍കുമാര്‍. ബാങ്ക്ചട്ടങ്ങള്ക്ക് വിരുദ്ധമായി ലോണ്എടുക്കുകയും ആ പണം സ്വകാര്യആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുംചെയ്തു എന്ന ആരോപണമാണ് അനില്‍കുമാറിനെതിരെ ഉയര്‍ന്നിരുന്നത്. ഭാര്യ: മഞ്ജു. മക്കൾ: വൈഗ,ദേവൂട്ടൻ
Tags : death