അങ്കമാലി : വേങ്ങൂർ-എയർപോർട്ട് പൊതുമരാമത്ത് റോഡിൽ കരപ്പറമ്പ് മുതൽ നായത്തോട് ഭാഗത്തേക്കുള്ള ഭാഗത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ പദ്ധതി പ്രദേശത്ത് ശ്രദ്ധക്ഷണിക്കൽ സമരം നടത്തി.
ഇവിടെ നടക്കുന്ന ഡ്രൈനേജ് നിർമാണവും വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ പ്രവർത്തിയും മൂലം അപകടം തുടർക്കഥയാവുന്നതായും പരിസരവാസികൾ ആരോപിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് ടി. വൈ ഏല്യാസ് ശ്രദ്ധക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി. എ അനീഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനീതദിലീപ്, ജിജോ ഗർവാസീസ്, എം.ജെ. ബേബി, കെ.ആർ. കുമാരൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.വി. ജോസ് ഏ.ആർ. വിനു രാജ്, പി.ജെ. മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : CPM Local News Nattuvishesham Ernakulam