സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിവിധ മത്സരങ്ങളിൽ വിജയികളായ തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചപ്പോൾ.
പേരാവൂർ : സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടിയ തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചു.
സ്വർണ മെഡൽ നേടിയ നൈനിക സി. സതീഷ്, ഹാൻഡ്ബോൾ പരിശീലകൻ തങ്കച്ചൻ കോക്കാട്ട്, സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അലൻ അനുരൂപ് മാത്യു, ജോവിൻ ജോർജ്, വിശ്വജിത്ത് ബാബു, ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലെ വെങ്കല മെഡൽ നേടിയ ആരുഷി രാജേഷ്, കെ. കൃഷ്ണാഞ്ജലി, അലോണ മരിയ, സ്പോർട്സ് കൺവീനർ ജാക്സൺ മൈക്കിൾ എന്നിവരെയാണ് പിടിഎയുടെയും, മാനേജ്മെന്റിന്റേയും നേതൃത്വത്തിൽ അനുമോദിച്ചത്.
ചടങ്ങ് സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ അധ്യക്ഷത വഹിച്ചു.
മുഖ്യ അധ്യാപകൻ മാത്യു ജോസഫ്, പിടിഎ വൈസ് പ്രസിഡന്റും ഹാൻഡ്ബോൾ പരിശീലകനുമായ തങ്കച്ചൻ കോക്കാട്ട്, ജാക്സൺ മൈക്കിൾ, ജിസ്റ്റോ ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : Medal winners