ഇരിട്ടി: മാതൃകാപരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാരിൽ നിന്ന് നിരവധി അവാർഡുകൾ ലഭിച്ച പായം പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് സമീപ നാളുകളിൽ നടത്തിവരുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിലെ സ്വപ്ന പദ്ധതിയായ കല്ലുമുട്ടിയിലെ വായ്പ എടുത്തത്. ഇതിൽ ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ 5.56 കോടിയുടെ പ്രവർത്തികൾ 2023 ഡിസംബറിനുള്ളിൽ പൂർത്തിയായി. പഞ്ചായത്തും ചലച്ചിത്ര വികസനകോപ്പറേഷനും ചേർന്ന് നടപ്പിലാക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിന്റെ ടെൻഡർ മൂന്നുതവണ നടത്തിയിട്ടും ആരും ഏറ്റെടുത്തില്ല. തുടർന്ന് ഊരാളുങ്കൽ സൊസൈറ്റി ടെൻഡർ തുകയുടെ 53 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി പ്രവർത്തി ഏറ്റെടുക്കാൻ തയാറായി.
ഉയർന്ന ടെൻഡറിൽ കിഫ്ബിയും ചലച്ചിത്ര വികസന കോർപ്പറേഷനും തമ്മിലുള്ള ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ല. നടപടികൾ എല്ലാം പൂർത്തിയായി തിയേറ്റർ ആരംഭിക്കുന്നതോടെ പഞ്ചായത്തിന്റെ തനത് വരുമാനത്തിൽ വലിയ വർധന ഉണ്ടാകും. വസ്തുത ഇതായിരിക്കെ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ എൻ. അശോകൻ പറഞ്ഞു.
മാടത്തിൽ സ്റ്റേഡിയ നിർമാണത്തിന് ഒരു കോടിയോളം മുടക്കി സിന്തറ്റിക് ട്രാക്ക്, ഫെൻസിംഗ്, വിവിധ കോർട്ടുകൾ ഓപ്പൺ സ്റ്റേജ്, ഡ്രസിംഗ് റൂം ടോയ്ലറ്റ് ബ്ലോക്ക് എന്നിവ പൂർത്തിയാക്കാനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. വള്ളിത്തോട് ബസ് സ്റ്റാ
ൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണവും ഉടൻ ആരംഭിക്കാൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പേരട്ട, വിളമന, പായം, പെരിങ്കരി സ്കൂളുകൾക്ക് പുതിയ കെട്ടിടം ഉൾപ്പെടെ അഞ്ചുവർഷത്തിനുള്ളിൽ പഞ്ചായത്തിൽ കോടികളുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് പ്രസിഡന്റ് പി. രജനി പറഞ്ഞു. കോളിക്കടവ് ആയുർവേദ ആശുപത്രിക്കുളള എഴുകോടിയുടെ പദ്ധതിയും യുനാനി മെഡിക്കൽ സെന്ററും ഉൾപ്പെടെയുളള കോടികളുടെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു.
എൽഡിഎഫ് നേതാക്കളായ കെ. ശ്രീധരൻ, പായം ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, അജയൻ പായം, ബെന്നിച്ചൻ മഠത്തിനകം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : nattuvishesham local news