മാവേലിക്കര കല്ലുമല മാർ ഈവാനിയോസ് കോളജിൽ സംഘടിപ്പിച്ച കൊമേഴ്സ് മാനേജ്മെന്റ് ഫെസ്റ്റ് സിനി കോമഡി താരം ബിനു അടിമാലി ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: കല്ലുമല മാർ ഈവാനിയോസ് കോളജിൽ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇമ്പ്രസാ 2025 ഫെസ്റ്റ് സംഘടിപ്പിച്ചു. സിനി കോമഡി താരം ബിനു അടിമാലി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഇൻ ചാർജും കൊമേഴ്സ് വിഭാഗ മേധാവിയുമായ ഡോ. ഏബ്രഹാം പുന്നൂസ്, കോളജ് ഡയറക്ടർ റവ. ഡോ. ഗീവർഗീസ് കൈതവന, കോളജ് ചെയർമാൻ അശ്വിൻ മുരളി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ മാനേജ്മെന്റ് എക്സിബിഷനും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
Tags : Mar Ivanios College