കേരള സിവില്‍ ജുഡീഷല്‍ സ്റ്റാഫ് ഓര്ഗനൈസേഷന് പത്തനംതിട്ട ജില്ലാ സമ്മേളനം പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എൻ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേരള സിവില്‍ ജുഡീഷല്‍ സ്റ്റാഫ് ഓര്ഗനൈസേഷന് പത്തനംതിട്ട ജില്ലാ സമ്മേളനം നടത്തി. മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈൻ, സംസ്ഥാന ട്രഷറര്‍ ഇ. എസ്. രാജീവ്, അഡ്വക്കേറ്റ് ക്ലര്‍ക്ക്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രതീഷ് വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സമ്മേളനത്തില്‍ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നും, കോടതി പരിസരത്തെ തെരുവു നായ ശല്യം ഇല്ലാതാക്കണമെന്നു മല്ലപ്പള്ളിയില്‍ അനുവദിച്ച മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഉടന്‍ സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
പുതിയ ജില്ലാ ഭാരവാഹികളായി വിന്‍സെന്റ് പി. ഡേവിഡ് - പ്രസിഡന്റ്, ആര്. അനില്‍ പിള്ള - വൈസ് പ്രസിഡന്റ്, ജസ്റ്റിന് വി. ഏബ്രഹാം - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.