ചാലക്കുടി: പോട്ട ദേശീയപാത മുതൽ കൗതുകപാർക്ക് റോഡ് വരെ കനാൽബണ്ട് റോഡിന്റെ ആദ്യഘട്ടം നിർമാണ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. 20 വർഷമായി തകർന്നു കിടക്കുന്ന റോഡ് എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന് ലഭിച്ച 40 ലക്ഷം രൂപ ചിലവിൽ പാലവും റോഡും വീതി കൂട്ടലും, നഗരസഭയുടെ 7 ലക്ഷം രൂപ ഉപയോഗിച്ച് ടാറിംഗും ചേർത്ത് 47 ലക്ഷം രൂപയുടെ റോഡ്, പാലം വികസനമാണ് രണ്ടാം വാർഡിൽ ആരംഭിച്ചത്
രണ്ടുവർഷം മുന്പ് ആവിഷ്കരിച്ച പദ്ധതി വൈകാൻ കാരണം കനാൽ തിണ്ട് താലൂക്ക് സർവേയർ അളന്നു തിട്ടപ്പെടുത്താനും ശേഷം ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ എൻഒസി ക്കും വന്ന കാലതാമസമാണ്. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ എബി ജോർജ്, മുൻ കൗൺസിലർമാരായ ജോണി പുല്ലൻ, റീന ഡേവീസ്, സർവീസ് സഹകരണ സംഘം പ്രസിഡന്റ് ആന്റു മേലേപ്പുറം, ലൈജു, അജിത്, ജോസ് മാസ്റ്റർ, രാജീവ് മാസ്റ്റർ, ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :