പെരുമാട്ടി പാറക്കളം നഗറിൽ അംബേദ്കർഗ്രാമം പദ്ധതി നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു.
വണ്ടിത്താവളം: പെരുമാട്ടി പാറക്കളം നഗറിൽ അംബേദ്കർഗ്രാമം പദ്ധതി നിർമാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. പാറക്കളം ജിഎംഎൽപി സ്കൂളിൽ നടന്ന പരിപാടിയിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെഇഎൽ പ്രോജക്ട് മാനേജർ കെ.കെ. ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്. കുമാരി ശ്രീജ പദ്ധതി വിശദീകരിച്ചു.
 ജില്ലാ പഞ്ചായത്ത് മെംബർ മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സുരേഷ് പങ്കെടുത്തു.
Tags : Ambedkar Gramam project