ചിങ്ങോലി പഞ്ചായത്ത്
ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ (മുമ്പ് ഹരിപ്പാട്) നിലവില്‍ മുതുകുളം ബ്ലോക്ക് പരിധിയില്‍ വരുന്ന പഞ്ചായത്താണ് ചിങ്ങോലി. 7.24 ച.കി.മീ. വിസ്തൃതിയുള്ള ചിങ്ങോലി പഞ്ചായത്തിൽ 13 വാര്‍ഡുകളാ ണുള്ളത്. 1962 ലാണ് പഞ്ചായ ത്ത് രൂപീകൃതമായത്.
പദ്മശ്രീ ശിവദാസന്‍
(പ്രസിഡന്റ്)
ജനകീയ പദ്ധതികള്‍ നടപ്പിലാക്കി.
പടിഞ്ഞാറന്‍ മേഖലയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനു എന്‍ടിപിസിയുടെ സഹായത്തോടെ കുഴല്‍ക്കിണര്‍ സ്ഥാപിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ 21 ലക്ഷം രൂപ മുടക്കി ഒപി ബ്ലോക്ക് നിര്‍മിച്ചു.
പഞ്ചായത്ത് വിഹിതം വിനിയോഗിച്ച് ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി.
വേലിയേറ്റം തടയുന്നതിന് ചിങ്ങോലിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിരം ബണ്ടുകള്‍ നിര്‍മിച്ചു.
ജില്ലാപഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും വിഹിതത്തില്‍ രണ്ടു അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി.
പകല്‍വീട് യാഥാര്‍ഥ്യമാക്കി.
ടേക്ക് എ ബ്രേക്കിന്റെ പ്രവര്‍ത്തനം തുടങ്ങി.
വ്യവസായ യൂണിറ്റിനായി രണ്ടിടങ്ങളില്‍ ഭൂമി കണ്ടെത്തി.
കാര്‍ത്തികപ്പളളി-വെമ്പുഴ റോഡിന്റെ പുനര്‍നിര്‍മാണം നടക്കുന്നു.
എംഎല്‍എ വിഹിതമായ 45 ലക്ഷം രൂപ വിനിയോഗിച്ചുള്ള തയ്യില്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ലൈഫ് ഭവനപദ്ധതിയില്‍ നാലുപേര്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍നിന്നു 15 സെന്റ് ഭൂമി വിട്ടുകിട്ടി.
ജൽജീവന്‍ പദ്ധതിയുടെ കരാറുകാര്‍ക്ക് തുക സമയബന്ധിതമായി നല്‍കാത്തതു കാരണം പൊളിച്ച ഭാഗം ഇതുവരെ കോണ്‍ക്രീറ്റ് ചെയ്തില്ല. ഇത് ചെയ്തു തന്നാല്‍ ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും
ഹരിത കര്‍മസേനയ്ക്ക് ട്രോളിയും ഇലക്ട്രിക് വാഹനവും വാങ്ങി നല്കി.
കെ.എന്‍. നിബു
(എല്‍ഡിഎഫ്
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്)
കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള അധികാരതര്‍ക്കത്തെത്തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.
ഓരോ സാമ്പത്തികവര്‍ഷവും ഒന്നേകാല്‍ കോടി രൂപയോളമാണ് റോഡ് വിഹിതമായി കിട്ടുന്നത്. എന്നാല്‍, എന്‍ജിനിയറിംഗ് വിഭാഗത്തെക്കൊണ്ട് കൃത്യമായി പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഇതില്‍ പ്രതിവര്‍ഷം 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ജൽജീവന്‍ മിഷന്റെ ഭാഗമായി റോഡുകള്‍ കുഴിച്ചിടുന്നു. ഇതുമായി ബ ന്ധപ്പെട്ട് ഏര്‍പ്പെട്ട കരാറിലെ വീഴ്ച മൂലം ഒരുകോടി 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികളുടെ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി നല്കാത്തതിനാല് അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം നഷ്ടമാകും.
2023-24 പദ്ധതിയില്‍ സോളാര്‍ സ്ഥാപിക്കാന്‍ ഉള്‍പ്പെടുത്തിയ 10 ലക്ഷം രൂപ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
15 വര്‍ഷമായി യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. അശാസ്ത്രീയമായ കെട്ടിടനിര്‍മാണം മൂലം ഇപ്പോള്‍ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തില്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്.
നാലുവര്‍ഷം മുന്‍പ് തകര്‍ന്നുവീണ തയ്യില്‍ പാലത്തിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഒരു വര്‍ഷമായി വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ വീഴ്ചവരുത്തി.
രണ്ടു വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ്, ഓട തുടങ്ങിയ ആസ്തി വികസന പ്രവൃത്തികള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഒറ്റനോട്ടത്തിൽ
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പഞ്ചായത്ത് യുഡിഎഫാണ് ഭരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരം ആര്‍ക്ക് ലഭിക്കും? അധികരം നിലനിര്‍ത്താന്‍ യുഡിഎഫും അധികാരം പിടിച്ചെടുക്കാന്‍ ഇടതുപക്ഷവും അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പഞ്ചായത്ത് യുഡിഎഫാണ് ഭരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരം ആര്‍ക്ക് ലഭിക്കും? അധികരം നിലനിര്‍ത്താന്‍ യുഡിഎഫും അധികാരം പിടിച്ചെടുക്കാന്‍ ഇടതുപക്ഷവും അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു.
ജനസംഖ്യ 14,223പുരുഷന്മാര് 6807സ്ത്രീകള്‍ 7416സ്ത്രീ: പുരുഷ അനുപാതം 1089സാക്ഷരത 94%
നിലവിലെ കക്ഷിനിലവാര്ഡുകള്-13, കോണ്‍ഗ്രസ്-7, സിപിഎം-4, സിപിഐ-2.
Tags : Chingoli