കെ. ​ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, July 5, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ. ​ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ല​ബാ​ർ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വും എ​ഴു​ത്തു​കാ​ര​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും ആ​യി​രു​ന്നു കെ. ​ദാ​മോ​ദ​ര​ൻ. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം എ.​കെ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ത്തി​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു​രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​വി​ശാ​ലാ​ക്ഷി, ഇ.​കെ. ബി​ജു​ജ​ൻ, കെ.​രാ​ജ​ൻ, കെ. ​രാ​ജ​പ്പ​ൻ, പി.​കെ. അ​ച്യു​ത​ൻ, സി.​എം. സു​മേ​ഷ്, എ​സ്. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷെ​ഡ് സ്വ​രാ​ജ് വാ​യ​ന​ശാ​ല​യി​ൽ ന​ട​ത്തി​യ കെ. ​ദാ​മോ​ദ​ര​ൻ അ​നു​സ്മ​ര​ണം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. വി​ശ്വ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി. ​സു​രേ​ഷ് ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. സ​ത്താ​ർ, എം.​കെ. ഗോ​വി​ന്ദ​ൻ​കു​ട്ടി, എം.​പി. മു​ര​ളീ​ധ​ര​ൻ, കെ.​എം. എ​ൽ​ദോ​സ്, കെ.​എ​സ്. മ​ഹേ​ശ​ൻ, പി. ​വാ​സു, പി.​ടി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.