ഓ​ട​ത്തോ​ട് ഇ​റ​ങ്ങി​യ ഒ​റ്റ​യാ​നെ തു​ര​ത്തി
Thursday, July 4, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ത്തോ​ടി​നു സ​മീ​പം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ ഒ​റ്റ​യാ​നെ തു​ര​ത്തി.

മു​ണ്ട​ക്കൈ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ആ​ർ​ആ​ർ ടീം ​മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നു ഒ​ടു​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ആ​ന​യെ വ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ത്തി​യ ആ​ന ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്ത്രി പ​ര​ത്തി​യി​രു​ന്നു.

ചെ​ന്പ്ര വ​ന​ത്തി​ൽ​നി​ന്നു കൂ​ട്ടു​മു​ണ്ട എ​സ്റ്റേ​റ്റ് വ​ഴി​യാ​ണ് ആ​ന ഓ​ട​ത്തോ​ട് എ​ത്തി​യ​ത്. സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​ണ് ഒ​റ്റ​യാ​നെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.