കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി. ജോയിയെ തെരഞ്ഞെടുത്തു. കെ. ഉസ്മാനാണ് ജനറൽ സെക്രട്ടറി. വ്യാപാര ഭവനിൽ നടന്ന ജില്ലാ ദ്വൈവാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികൾ: നൗഷാദ് കാക്കവയൽ(ട്രഷറർ),
സി. രവീന്ദ്രൻ, കെ.ടി. ഇസ്മായിൽ, വി.ഡി. ജോസ്, ടി.സി. വർഗീസ്, കന്പ അബ്ദുള്ള ഹാജി, എ.പി. ശിവദാസ്, പി.വി. മഹേഷ്, സാബു ഏബ്രഹാം(വൈസ് പ്രസിഡന്റുമാർ), എൻ.പി. ഷിബി, പ്രിമേഷ് മീനങ്ങാടി, സേവ്യർ കരണി, അഷ്റഫ് കൊട്ടാരം, ശ്രീജ ശിവദാസ്, വി.കെ. റഫീഖ്, ഓമനക്കുട്ടൻ, അബ്ദുൾ ഖാദർ വടുവൻചാൽ, പി.കെ. അബ്ദുറഹ്മാൻ(സെക്രട്ടറിമാർ).
ജനറൽ ബോഡി യോഗം സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. വ്യാപാര സ്ഥാപനങ്ങളുടെ പഞ്ചായത്ത്, നഗരസഭ ലൈസൻസ് പുതുക്കുന്നതിലെ അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകിയാലേ ലൈസൻസ് ലഭിക്കൂ എന്ന നിബന്ധന ഒഴിവാക്കണം. കെട്ടിട നികുതിയുടെ പേരിൽ ലൈസൻസ് നിഷേധിക്കുന്നത് അവസാനിപ്പിക്കണം. വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് സർക്കാർ തയാറാകണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.
കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ കൊല്ലം, സംസ്ഥാന ഭാരവാഹികളായ എം.കെ. തോമസ്കുട്ടി കോട്ടയം, അബ്ദുൾഹമീദ് തൃശൂർ, അഹമ്മദ് ഷെരീഫ് കാസർഗോഡ്, ബാബു കോട്ടയിൽ പാലക്കാട്, സണ്ണി പൈന്പള്ളി ഇടുക്കി, സലിം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. ഇ. ഹൈദ്രു കണക്ക് അവതരിപ്പിച്ചു. ഒ.വി. വർഗീസ് സ്വാഗതം പറഞ്ഞു.