ബൈ​ക്ക് ഇ​ടി​ച്ച് മു​ച്ച​ക്ര സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, July 6, 2024 10:18 PM IST
ക​ൽ​പ്പ​റ്റ: ബൈ​ക്ക് ഇ​ടി​ച്ച് മു​ച്ച​ക്ര സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. മേ​പ്പാ​ടി നെ​ടു​ന്പാ​ല ഏ​ഴാം​ന​ന്പ​ർ എ​സ്റ്റേ​റ്റ് പാ​ടി​യി​ലെ പാ​ൽ​രാ​ജാ​ണ്(58)​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മു​ട്ടി​ലി​ലാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ൽ​രാ​ജി​ന്‍റെ മ​ര​ണം കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കു​ണ്ട്. മ​ര​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​യ​പ്പോ​ഴാ​ണ് പാ​ൽ​രാ​ജ് മു​ച്ച​ക്ര വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭാ​ര്യ: മാ​രി. മ​ക്ക​ൾ: ക​വി​ത, സ​വി​ത, സ​തീ​ഷ്, പ​രേ​ത​നാ​യ സ​ന​ൽ.