നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി: വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു
Thursday, July 4, 2024 5:42 AM IST
മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് നീ​ർ​ത്ത​ട​ത്തി​ൽ അ​ടു​ത്ത മൂ​ന്നു വ​ർ​ഷം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

നീ​ർ​ത്ത​ട​ത്തി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ഓ​രോ വീ​ട്ടി​ലെ​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ന്‍റെ അ​വ​സ്ഥ​യും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് വി​വ​ര​ശേ​ഖ​ര​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യും. പു​ലി​ക്കാ​ട് ചെ​ട്ടി​ക്ക​ത്തോ​ട്ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ൽ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നീ​ർ​ത്ത​ട ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സി​നോ​ജ് പി​ലാ​പ്പ​ള്ളി​ൽ, ബം​ഗ​ളൂ​രു ജ​ഗ​ദീ​ഷ് ഷേ​ത് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ, റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ലി​സ് സി​സി​ൽ, ബി​ൻ​സി വ​ർ​ഗീ​സ്, ഷീ​ന ആ​ന്‍റ​ണി, ഷി​ല്ലി ജോ​സ​ഫ്, ജി​നി ഷി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം.