പൗ​ൾ​ട്രി ബേ​സ്ഡ് ഫാ​മിം​ഗ്: 125 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കി
Thursday, July 4, 2024 5:42 AM IST
പു​ൽ​പ്പ​ള്ളി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പൗ​ൾ​ട്രി ബേ​സ്ഡ് ഫാ​മിം​ഗ് സി​സ്റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 125 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു.

ക​ട​മാ​ൻ​തോ​ട് നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത, സ്വ​ന്ത​മാ​യി കോ​ഴി​ക്കൂ​ടു​ള്ള​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ച​ത്. 10 മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞ്, 20 കി​ലോ​ഗ്രാം കോ​ഴി​ത്തീ​റ്റ, മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 2,250 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് ന​ൽ​കി​യ​ത്.

മു​ട്ട​ക്കോ​ഴി വി​ത​ര​ണം മൃ​ഗാ​ശു​പ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എം.​ടി. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ സം​ര​ക്ഷ​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​വി.​ആ​ർ. രാ​ജേ​ഷ് പോ​ൾ​ട്രി ഫീ​ഡ് ബാ​ഗ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ മ​രു​ന്നു വി​ത​ര​ണ​വും ജോ​ളി ന​രി​തൂ​ക്കി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വാ​ർ​ഡ് അം​ഗം ഉ​ഷ പ്ര​സം​ഗി​ച്ചു. മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​കെ. ര​മേ​ശ​ൻ, സി.​ഡി. റോ​ഷ്ന,

പി.​കെ. സു​നി​ത, ബി​നോ​യ് ജ​യിം​സ്, എം.​ആ​ർ. ബി​ന്ദു, ജീ​വ​ന​ക്കാ​രാ​യ പി.​ഇ. ബാ​ബു, പി.​പി. മി​നി, ഒ. ​ബേ​ബി, വി. ​എം. ജോ​സ​ഫ്, പി.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, പി.​ജെ. മാ​ത്യു, സി​ജി സാ​ബു, ജ​യ സു​രേ​ഷ്, ടി.​എ​സ്. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.