ഫാ​മി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം: 500ൽ ​അ​ധി​കം കോ​ഴി​ക​ളെ കൊ​ന്നു
Thursday, July 4, 2024 5:42 AM IST
വെ​ള്ള​മു​ണ്ട: ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 500ൽ ​അ​ധി​കം കോ​ഴി​ക​ൾ ച​ത്തു. ചെ​റു​ക​ര ആ​ർ​വാ​ൾ ഐ​ക്ക​രോ​ട്ടു​പ​റ​ന്പി​ൽ മി​നി ജോ​സ​ഫി​ന്‍റെ ഫാ​മി​ലെ കോ​ഴി​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ല ത​ക​ർ​ത്ത് എ​ട്ട് നാ​യ്ക്ക​ളാ​ണ് ഫാ​മി​ൽ ക​യ​റി​യ​ത്. 2000 ഓ​ളം കോ​ഴി​ക​ളാ​ണ് ഫാ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

നി​ര​വ​ധി കോ​ഴി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. തെ​രു​വ്നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ മു​ഴു​വ​ൻ കോ​ഴി​ക​ളെ​യും കു​ഴി​ച്ചു​മൂ​ടി. മി​നി ജോ​സ​ഫ് കു​ടും​ബ​ശ്രീ​യി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത് ന​ട​ത്തു​ന്ന​താ​ണ് ഫാം. 36 ​ദി​വ​സം പ്രാ​യ​മു​ള്ള​താ​ണ് ച​ത്ത കോ​ഴി​ക​ൾ. 1.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.