കൽപ്പറ്റ: ജില്ലയിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ കാലവർഷ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉത്തരവായി. 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 30(2) (5) പ്രകാരം തദ്ദേശസ്വയംഭരണം, പട്ടികവർഗം, വനം, സാമൂഹികനീതി, വനിതാ-ശിശു വികസനം, തൊഴിൽ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചാണ് ഉത്തരവ്.
തദ്ദേശ സ്വയംഭരണ വകുപ്പ്
തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ വരെ 24 മണിക്കൂർ പ്രവർത്തിക്കുന്ന മണ്സൂണ് കണ്ട്രോൾ റൂം പ്രവർത്തനക്ഷമമാക്കണം. കണ്ട്രോൾ റൂം നന്പർ, എമർജൻസി റെസ്പോണ്സ് ടീം അംഗങ്ങളുടെ പട്ടിക, ടീം അംഗങ്ങളുടെ മൊബൈൽ നന്പർ, ദുരന്തമുഖങ്ങളിലേക്കാവശ്യമായ യന്ത്രങ്ങളുടെ വിവരം, അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട നന്പറുകൾ എന്നിവ കണ്ട്രോൾ റൂമിൽ ലഭ്യമാക്കണം.
ദുരന്തസാധ്യതാ മേഖലകൾ, കുടുംബങ്ങൾ എന്നീ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന കണ്ട്രോൾ റൂം, താലൂക്ക് കണ്ട്രോൾ റൂം, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ കൈമാറണം. തദ്ദേശഭരണ സ്ഥാപന പരിധിയിലെ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ ചുമതല സ്ഥാപന മേധാവിക്കായിരിക്കും.
മഴക്കാലത്ത് വഴിയരികുകൾ, കടത്തിണ്ണകൾ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാനും അത്താഴം നൽകാനും സംവിധാനം തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കണം. പരസ്യ ഹോർഡിംഗ്സ്, കാലപ്പഴക്കമുള്ള പോസ്റ്റ് എന്നിവയുടെ ശോചനീയാവസ്ഥ പരിശോധിക്കണം. ഇവ മറഞ്ഞുവീണ് നഷ്ടം, ജീവഹാനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പരസ്യസ്ഥാപനങ്ങൾക്കും കന്പനികൾക്കും നിർദേശം നൽകണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ജനങ്ങൾക്കിടയിൽ ബോധവത്കരണ കാന്പയിൻ നടത്തണം. അപകടസാധ്യത മനസിലാക്കി ആളുകളെ ക്യാന്പിലേക്ക് മാറ്റുന്നതിന് പരിശീലനം നൽകണം. ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്,
കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷൻ, അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റൽ, അപകടസൂചനാ ബോർഡ് സ്ഥാപിക്കൽ, ശുദ്ധജല വിതരണം, ശുചീകരണം തുടങ്ങി 36 ഓളം നിർദേശങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയത്.
പട്ടികജാതി-വർഗ വികസന വകുപ്പ്
ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ വനമേഖലയിലെ ഊരുകളിൽ പ്രത്യേക ശ്രദ്ധ നൽകണം. മഴക്കാലത്ത് വനത്തിനകത്ത് താമസിക്കുന്ന തദ്ദേശീയർക്കും ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന പട്ടികവർഗക്കാർക്കും ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കണം. വനമേഖലയിൽ താമസിക്കുന്നവരെ അവശ്യഘട്ടങ്ങളിൽ മാറ്റിത്താമസിപ്പിക്കുന്നതിന് വനം വകുപ്പിന്റെ സഹകരണത്തോടെ അതത് ഊരിലോ അടുത്തുള്ള കെട്ടിട സമുച്ചയങ്ങളിലോ സ്ഥലം കണ്ടെത്തണം.
ക്യാന്പിനു കണ്ടെത്തിയ കെട്ടിടങ്ങളുടെ വിവരം ബന്ധപ്പെട്ട റേഞ്ച് ഓഫീസർ, പട്ടികജാതി-വർഗ വികസന ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, വില്ലേജ് ഓഫീസർ എന്നിവരെ അറിയിക്കണം.വനത്തിനകത്ത് ദുരിതാശ്വാസ ക്യാന്പ് നടത്താനുള്ള ചുമതല പട്ടികജാതി-വർഗ വികസന വകുപ്പിനായിരിക്കും.
വനം വകുപ്പ്
ജില്ലയിൽ മഴ ജാഗ്രതാ നിർദേശം പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സംസ്ഥാന, ജില്ലാ അഥോറിറ്റിയുടെ മുന്നറിയിപ്പുള്ള ദിവസങ്ങളിലും വന മേഖലയിലെ വിനോദസഞ്ചാരം നിയന്ത്രിക്കണം.
വനഭൂമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉൾപ്പെടെ അപകടസാധ്യതാ മുന്നറിയിപ്പ് പ്രദർശിപ്പിക്കണം. വനമേഖലയിൽ ദുരന്ത സാഹചര്യങ്ങൾ നിരീക്ഷിച്ച് നാശനഷ്ടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് നൽകണം.
തൊഴിൽ വകുപ്പ്
തോട്ടം മേഖലയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് സ്ഥലങ്ങളിലെ ഇന്റർനെറ്റ് കണക്ടിവിറ്റി, വൈദ്യുതി എന്നിവ ഉറപ്പാക്കണം.
ദുരന്തസാധ്യതാ മേഖലയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ അതത് തദ്ദേശംഭരണ സ്ഥാപനങ്ങൾ, താലൂക്ക് കണ്ട്രോൾ റൂം, ഡിഇഒസിയിലേക്ക് നൽകണം. തോട്ടം മേഖലയിലെ ലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം.
ഒറ്റപ്പെട്ട ലയങ്ങളോട് ചേർന്ന് ക്യാന്പുകൾ ആരംഭിക്കാൻ സൗകര്യം കണ്ടെത്തണം. തോട്ടം മേഖലകളിൽ ആശയവിനിമയം നടത്താൻ കഴിയാത്ത ഇടങ്ങളിൽ കെഎസ്ഇബി, ബിഎസ്എൻഎൽ, ജിയോ, എയർടെൽ കന്പനികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം
സാമൂഹ്യനീതി-വനിതാ-ശിശുവികസന വകുപ്പ്
ദുരിതാശ്വാസ ക്യാന്പുകളിൽ 60 വയസിന് മുകളിലുള്ളവർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണം.അംഗപരിമിതർ, കിടപ്പുരോഗികൾ, വാർധക്യകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവരുടെ വിവരം അതത് പഞ്ചായത്ത് സെക്രട്ടറി, താഹസിൽദാർ എന്നിവർക്ക് നൽകണം. ദുരിതാശ്വാസ ക്യാന്പുകളിൽ കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പോഷകാഹാരം,
വൈദ്യസഹായം, മാനസിക സമാശ്വാസ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിൽ കഴിയുന്നവർ, ഗർഭിണികൾ, കിടപ്പിലായവർ, ഭിന്നശേഷിക്കാർ തുടങ്ങിയ ദുരന്ത ഘട്ടങ്ങളിൽ ആദ്യം സഹായം എത്തിക്കേണ്ടവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റേണ്ടവരുടെയും പട്ടിക തയാറാക്കി ബന്ധപ്പെട്ടവർക്ക് നൽകണം.
പ്രത്യേക പരിഗണന ലഭിക്കേണ്ടവരുടെ സുരക്ഷിതത്വം, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൈക്കോ സോഷ്യൽ കെയർ ഉറപ്പാക്കൽ, വയോജന സ്ഥാപനങ്ങളിലെ അന്തേവാസികൾ, പാലിയേറ്റീവ് കെയർ രോഗികളുടെ പരിചരണം തുടങ്ങിയവ നടത്തണം.