ഊ​രു​കൂ​ട്ടം വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി
Saturday, July 6, 2024 5:31 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ ഡ്രോ​പ്പ് ഔ​ട്ട് ഫ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യ​മി​ച്ച ഊ​രു​കൂ​ട്ടം വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി.

ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ.​ടി. മ​നോ​ജ്കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് കൈ​മാ​റി.

എ​ഇ​ഒ ബി.​ജെ. ഷി​ജി​ത, എ​ടി​ഡി​ഒ എം. ​മ​ജീ​ദ്, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ. അ​ബ്ദു​ൾ​നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച​താ​ണ് ഔ​ട്ട് ഫ്രീ ​പ​ദ്ധ​തി.

ക​ഴി​ഞ്ഞ ര​ണ്ട് അ​ധ്യ​യ​ന വ​ർ​ഷം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​ക ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു പ​രി​പാ​ടി​ക​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്, മി​ക​വി​നു പ്രോ​ത്സാ​ഹ​നം, പ്ര​ത്യേ​ക ട്രൈ​ബ​ൽ പി​ടി​എ യോ​ഗ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.