ഫ്ളെ​യ​ർ പ​ദ്ധ​തി: വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, July 5, 2024 5:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് ജേ​താ​ക്ക​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ​വ​രെ​യും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ഫ്ളെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

ഇ​തി​നു സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, നെ​ൽ​മേ​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ,

ഡി​ഡി​ഇ ശ​ശീ​ന്ദ്ര​വ്യാ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ​ൻ, ഫ്ളെ​യ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. മ​നോ​ജ്, ക​ണ്‍​വീ​ന​ർ ടി.​ജി. സ​ജി, ബേ​ബി വ​ർ​ഗീ​സ്, ജ​യ മു​ര​ളി, എ​ൻ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.