കൂട്ടക്കൊലക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു
Sunday, January 26, 2025 1:16 AM IST
മീററ്റ്: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.
നയീം എന്നറിയപ്പെടുന്ന ജമീൽ ഹുസൈൻ ആണു കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് സർക്കാർ 50,000 രൂപ വിലയിട്ടിരുന്നു.
ഡൽഹിയിലും താനെയിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ചരിത്രം നയീമിനുണ്ടെന്നു പോലീസ് പറഞ്ഞു. ജമീലിന്റെ സഹായിയായ സൽമാനെ പോലീസ് തെരയുകയാണ്.