ശസ്ത്രക്രിയയ്ക്കിടെ പഞ്ചാബിലെ ആശുപത്രിയിൽ കറണ്ട് പോയി
Saturday, January 25, 2025 2:18 AM IST
പട്യാല: പഞ്ചാബിൽ സർക്കാർ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി മുടങ്ങി.
പട്യാലയലെ രജിന്ദ്ര ആശുപത്രിയിൽ ഒരു സംഘം ഡോക്ടർമാർ ചേർന്ന് രോഗിയുടെ ശസ്ത്രക്രീയ നടത്തുന്നതിനിടെയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആം ആദ്മി പാർട്ടി സർക്കാരിനെതിരേ പ്രതിപക്ഷമായ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി.