തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യത്തിൽ മോദിയും അമിത് ഷായും ഇടപെടുന്നുവെന്ന്
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: ദേശീയ വോട്ടേഴ്സ് ദിനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ്.
കമ്മീഷന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും അവർ വോട്ടർമാർക്കുതന്നെ അപമാനമാണെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആക്ഷേപിച്ചത്.
ഒരു ദശകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തിലും തൊഴിൽപരതയിലും കൈകടത്തിയെന്ന് ജയ്റാം രമേശ് ആരോപിച്ചു.
പത്തു വർഷമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആധികാരികത നിരന്തരം ദ്രവിച്ചുകൊണ്ടിരിക്കുന്നത് വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.