കോല്‍ക്കത്ത ബലാത്സംഗ കൊലപാതകം; വധശിക്ഷ തേടി സിബിഐയും
Thursday, January 23, 2025 3:52 AM IST
ന്യൂഡല്‍ഹി: കോല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘമായ സിബിഐയും കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
സമാനമായ ആവശ്യവുമായി സംസ്ഥാനസർക്കാർ ചൊവ്വാഴ്ച ഹൈക്കോടതിയിലെത്തിയിരുന്നു.
കേസിലെ ഏക പ്രതിയായ സഞ്ജയ് റോയിക്കു മരണംവരെ ജീവപര്യന്തം തടവുശിക്ഷയാണു വിചാരണക്കോടതി വിധിച്ചത്. ശിക്ഷ കുറഞ്ഞുവെന്ന രീതിയിൽ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെ പ്രതി സഞ്ജയ് റോയിയെ കോൽക്കത്തയിലെ പ്രസിഡൻസി ജയിലിലേക്കു മാറ്റും.