റാഷിദിന്റെ ജാമ്യം: എൻഐഎയോട് നിലപാട് തേടി ഹൈക്കോടതി
Friday, January 24, 2025 2:42 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ എംപി എൻജിനിയർ റാഷിദിന്റെ ജാമ്യാപേക്ഷയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിലപാട് തേടി ഡൽഹി ഹൈക്കോടതി.
ജാമ്യാപേക്ഷ ദീഘകാലമായി കീഴ്ക്കോടതിയിൽ തീർപ്പില്ലാതെ കിടക്കുകയാണെന്നും വിഷയം വേഗത്തിൽ പരിഗണിച്ചില്ലെങ്കിൽ നേരിട്ട് ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൻജിനിയർ റാഷിദ് ഹൈക്കോടതിയെ സമീപിച്ചത്.
30ന് മുന്പ് മറുപടി നല്കാൻ എൻഐഎയോട് ജസ്റ്റീസ് വികാസ് മഹാജൻ ആവശ്യപ്പെട്ടു. 2019ലാണ് തീവ്രവാദ ഫണ്ടിംഗ് കേസിൽ യുഎപിഎ ചുമത്തി റാഷിദിനെ അറസ്റ്റ് ചെയ്യുന്നത്. തിഹാർ ജയിലിലാണ് എൻജിനിയർ റാഷിദ്.