ചെക്ക് കേസിൽ രാം ഗോപാൽ വർമയ്ക്ക് മൂന്നുമാസം തടവ്; അറസ്റ്റ് ചെയ്യാൻ ഉത്തരവ്
Friday, January 24, 2025 2:41 AM IST
മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയ്ക്കു മൂന്നു മാസം തടവുശിക്ഷ.
ഏഴു വർഷം പഴക്കമുള്ള കേസിൽ അന്ധേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സംവിധായകനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പരാതിക്കാരന് 3,72,219 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.
ഇതു നൽകാത്ത പക്ഷം അധികശിക്ഷയും അനുഭവിക്കേണ്ടി വരും. 2018ലാണ് വർമയ്ക്കെതിരേ ഒരു കന്പനി പരാതി രജിസ്റ്റർ ചെയ്തത്. കേസിൽ 2022 ഏപ്രിലിൽ കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയിരുന്നു.