ഐഎസ്ആർഒയുടെ നൂറാം ദൗത്യം 29ന്
Saturday, January 25, 2025 2:18 AM IST
ബംഗളൂരു: ഐഎസ്ആർഒയുടെ നൂറാം ദൗത്യം 29ന്. നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് ഓഡ് 2 ആണു വിക്ഷേപിക്കുക.
29നു രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.