107 കോടിയുടെ നിരോധിത ലഹരിവസ്തു പിടികൂടി, ഫാക്ടറി കണ്ടുകെട്ടി
Saturday, January 25, 2025 2:18 AM IST
അഹമ്മദാബാദ്: ഉറക്കഗുളികകളിൽ ചേർക്കുന്ന അൽപ്രാസോളം എന്ന ലഹരിരാസവസ്തു അനധികൃതമായി നിർമിച്ചുവന്ന ഫാക്ടറി ആന്റി ടെററിസ്റ്റ് സ്ക്വാഡ് കണ്ടുകെട്ടി.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണു ഫാക്ടറി പ്രവർത്തിച്ചുവന്നിരുന്നത്. ഇവിടെനിന്ന് 107 കിലോ അൽപ്രാസോളം എടിഎസ് പിടികൂടി. ആഗോളവിപണിയിൽ ഇതിന് ഏകദേശം 107 കോടി രൂപ വിലവരും. കേസിൽ ആറുപേരെ എടിഎസ് അറസ്റ്റ് ചെയ്തു.
അൽപ്രാസോളം എന്ന രാസവസ്തുവിന്റെ നിർമാണവും വില്പനയും ദുരുപയോഗവും നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിഎസ്)ആക്ടിനു കീഴിൽ വരുമെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹർഷ് ഉപാധ്യായ പറഞ്ഞു. സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ് ആണ് അൽപ്രാസോളം നിർമാണത്തിനു ലൈസൻസ് അനുവദിക്കുന്നത്.