ജാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ട; രണ്ടു പേരെ വധിച്ചു
Thursday, January 23, 2025 3:52 AM IST
ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ സുരക്ഷാസേന രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു.
ഇന്നലെ രാവിലെ പെൻക് നാരായൺപുർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ. എകെ 47, ഇൻസാസ് റൈഫിളുകൾ അടക്കം വൻ ആയുധശേഖരം സുരക്ഷാസേന കണ്ടെടുത്തു.