രേണുകസ്വാമി വധക്കേസ്: പ്രതികൾക്ക് നോട്ടീസ്
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസിൽ കന്നഡ സിനിമ താരങ്ങളായ ദർശൻ തൂഗുദീപ, പവിത്ര ഗൗഡ എന്നിവർക്കും മറ്റ് അഞ്ച് പേർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേസിൽ കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കുള്ളിൽ നോട്ടീസിനു മറുപടി നൽകാനും ആവശ്യപ്പെട്ടു.
ദർശൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരേ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.