മഹാരാഷ്ട്രയിലെ ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം; എട്ടു മരണം
Saturday, January 25, 2025 2:51 AM IST
ഭണ്ഡാര: മഹാരാഷ്ട്ര ഭണ്ഡാരയിലെ ഓർഡനൻസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നുവീണു.
എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ജവഹർനഗർ മേഖലയിലെ ഫാക്ടറിയിൽ ഇന്നലെ രാവിലെ10.30നാണ് സ്ഫോടനമുണ്ടായത്.
ഈ സമയം 14 പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. മരിച്ച നാലു പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ അഞ്ചു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി.