മഹായുതി സർക്കാർ അധികാരം നേടിയത് ക്രമക്കേടിലൂടെയെന്ന് കോൺഗ്രസ്
Sunday, January 26, 2025 1:16 AM IST
മുംബൈ: മഹാരാഷ്്ട്രയിലെ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാർ നേരായ രീതിയിൽ അധികാരത്തിലേറിയ ഒന്നല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
ധാരാളം വോട്ടർമാരെ സംശയാസ്പദമായ രീതിയിൽ കൂട്ടിച്ചേർത്തും വോട്ടുകളിൽ തിരിമറി നടത്തിയുമാണ് അവർ വിജയം ഉറപ്പിച്ചതെന്ന് കോൺഗ്രസ് ഡാറ്റാ അനലിറ്റിക്സ് ചെയർമാൻ പ്രവീൺ ചക്രവർത്തിയും മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 48 ലക്ഷം പുതിയ വോട്ടർമാരുടെ പേരുകളാണ് പുതു തായി ചേർക്കപ്പെട്ടത്.
പുതിയ വോട്ടർമാർ മുഴുവൻ മഹായുതിക്കുതന്നെ വോട്ട് ചെയ്തുവെന്നത് വിചിത്രമായി തോന്നുന്നില്ലേയെന്നും ചക്രവർത്തി ചോദിച്ചു.