വിദേശകാര്യ സെക്രട്ടറി ചൈന സന്ദർശിക്കും
Friday, January 24, 2025 2:41 AM IST
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ മാസം 26, 27 തീയതികളിൽ ചൈനയിലെത്തും.
കഴിഞ്ഞ ഒന്നരമാസത്തിനിടെ നടക്കുന്ന ഇത്തരത്തിലുളള രണ്ടാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ വാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിംഗിലെത്തി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുവുമായി അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.