മൊണാലി ഠാക്കൂറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
Friday, January 24, 2025 2:41 AM IST
ബംഗാള്‍: സ്റ്റേജ് ഷോയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ ബോളിവുഡ് ഗായിക മൊണാലി ഠാക്കൂറിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ദിന്‍ഹത ഫെസ്റ്റിവലിനോടുനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് മൊണാലിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വേദിയില്‍നിന്നു അവര്‍ മടങ്ങുകയായിരുന്നു.
എന്നാല്‍ തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.