മഹാകുംഭമേള: ഗംഗയിൽ മുങ്ങി യോഗിയും മന്ത്രിമാരും
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും.
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ മുഖ്യമന്ത്രിയെ അനുഗമിച്ച് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും മറ്റു മന്ത്രിമാരോടൊപ്പം സ്നാനം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന്റെ ഒന്നാം വാർഷികദിനത്തിലാണ് യുപി മന്ത്രിസഭാംഗങ്ങൾ നദിയിൽ സ്നാനം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.
മഹാകുംഭമേള നടക്കുന്ന മഹാകുംഭ നഗറിൽ മന്ത്രിസഭായോഗത്തിനുശേഷമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ത്രിവേണി സംഗമത്തിലെത്തിയത്.