പാ​​​ല​​​ക്കാ​​​ട്: എ​​​ല​​​പ്പു​​​ള്ളി​​​യി​​​ൽ ബ്രൂ​​​വ​​​റി ക​​​ന്പ​​​നി​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ​​​നീ​​​ക്ക​​​ത്തി​​​ൽ സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ച്ചു​​​മാ​​​ത്രം മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ഷ​​​യം വ​​​ന്ന​​​തു ദോ​​​ഷം ചെ​​​യ്യു​​​മെ​​​ന്നും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ച​​​ർ​​​ച്ച​​​ചെ​​​യ്ത് ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ഷ​​​യം അ​​​റി​​​ഞ്ഞ​​​തു​​​പോ​​​ലും വി​​​വാ​​​ദ​​​മാ​​​യ ശേ​​​ഷ​​​മാ​​​ണെ​​​ന്നും വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്ന​​​താ​​​യും പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​റ​​​ഞ്ഞു. വി​​​വാ​​ദ​​മു​​​ണ്ടാ​​​യ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​നേ​​​തൃ​​​ത്വം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​യി.

സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ബി​​​ജെ​​​പി വി​​​ട്ട​​​പ്പോ​​​ൾ സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം എ.​​​കെ. ബാ​​​ല​​​ൻ ന​​​ട​​​ത്തി​​​യ പു​​​ക​​​ഴ്ത്ത​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ​​​ച്ചൊ​​​ല്ലി​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്. സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ക്രി​​​സ്റ്റ​​​ൽ ക്ലി​​​യ​​​ർ സ​​​ഖാ​​​വാ​​​കും എ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം വെ​​​ള്ളം തി​​​ള​​​യ്ക്കും​​​മു​​​ൻ​​​പ് അ​​​രി​​​യി​​​ടു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം.


ഈ​​​നാം​​​പേ​​​ച്ചി, മ​​​ര​​​പ്പ​​​ട്ടി പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ ബാ​​​ല​​​ൻ പാ​​​ർ​​​ട്ടി​​​യെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ​​​രി​​​ഹാ​​​സ്യ​​​മാ​​​ക്കി​​​യെ​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി. സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യെ അ​​​ണി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​തെ ഇ​​​ക​​​ഴ്ത്തി​​​ക്കാ​​​ട്ടി. മോ​​​ന്താ​​​യം വ​​​ള​​​ഞ്ഞാ​​​ൽ ക​​​ഴു​​​ക്കോ​​​ലും വ​​​ള​​​യും. അ​​​ക്കാ​​​ര്യം മു​​​തി​​​ർ​​​ന്ന സ​​​ഖാ​​​ക്ക​​​ൾ മ​​​റ​​​ന്നു​​​പോ​​​ക​​​രു​​​തെ​​​ന്നും ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.