ടിഡിഎസ് നിർത്തലാക്കണമെന്ന ഹർജി തള്ളി
Saturday, January 25, 2025 2:18 AM IST
ന്യൂഡൽഹി: ഉറവിട നികുതി സന്പ്രദായം (ടിഡിഎസ്) നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ടിഡിഎസ് സന്പ്രദായം ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.
വിഷയം പരിഗണിക്കാൻ തയ്യാറായില്ലെങ്കിലും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.