വിജയ് സായി റെഡ്ഢി രാജ്യസഭാംഗത്വം ഒഴിഞ്ഞു
Sunday, January 26, 2025 1:16 AM IST
ന്യൂഡൽഹി: രാഷ്ട്രീയം വിടുകയാണെന്നു പ്രഖ്യാപിച്ച വൈഎസ്ആർസി നേതാവ് വിജയ് സായി റെഡ്ഢി ഇന്നലെ രാജ്യസഭാംഗത്വം രാജിവച്ചു.
ഇന്നലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ വസതിയിലെത്തി കണ്ട് രാജിക്കത്ത് സമർപ്പിച്ചു. കൃഷിയിലാണ് ഇനി താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റെഡ്ഢി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം രാജിവയ്ക്കുന്ന നാലാമത്തെ വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാംഗമാണ് വിജയ്സായി റെഡ്ഢി.